ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അരവിന്ദ് കെജ്‌രിവാള്‍ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി നല്‍കുന്നുവെന്ന പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചത്. ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ ബാദര്‍പുര്‍ നിയോജകമണ്ഡലത്തിലെ പ്രചാരണത്തിനിടെയായിരുന്നു അരവിന്ദ് കെജ്‌രിവാളിനെതിരായ യോഗി ആദിത്യനാഥിന്റെ പരാമർശം.
Read also: രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള മത്സരം; വോട്ടെടുപ്പ് ഫലം എല്ലാവരെയും ഞെട്ടിക്കുമെന്ന് അമിത് ഷാ
Election Commission has issued a notice to Uttar Pradesh CM Yogi Adityanath for violation of model code of conduct over his speech in Karawal Nagar where he said ‘Kejriwal is feeding Biryani to Shaheen Bagh protesters’ #DelhiElections2020 (file pic) pic.twitter.com/Q2E880MIww
— ANI (@ANI) February 6, 2020
Post Your Comments