ദില്ലി: രാജ്യത്തെ ഷഹീന് ബാഗ് ആക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി. ഇന്ത്യയിലെ യുവജനങ്ങള്‍ മോദിയെ വടി കൊണ്ട് അടിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
ദില്ലിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രിക്ക് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ രാജ്യം പുരോഗതിയിലേക്ക് എത്തുകയില്ലെന്ന വസ്തുത വടി കൊണ്ടടിച്ച് മോദിയെ അവര്‍ പഠിപ്പിക്കും എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. എന്നാല്‍ ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റില്‍ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. രാജ്യത്തെ ഓരോ യുവാക്കളും തൊഴിലിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പ്രസ്താവനകള്‍ക്കെതിരെയാണ് മുഖ്താര്‍ അബ്ബാസ് നഖ്വി രംഗത്തെത്തിയത്.
Post Your Comments