Latest NewsNewsIndia

ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ; സൂര്യനമസ്‌കാരം ചെയ്ത് തന്റെ ശരീരത്തെ തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നും അടി കൊള്ളാന്‍ സൂര്യനമസ്‌കാരം ചെയ്ത് തന്റെ ശരീരത്തെ തയ്യാറാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ് മാസത്തിനുള്ളില്‍ പ്രധാനമന്ത്രിക്ക് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാകുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടിയായി പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബുധനാഴ്ച ദില്ലിയിലെ റാലിക്കിടെ പ്രധാനമന്ത്രി ഇപ്പോള്‍ പ്രസംഗിച്ച് നടക്കുകയാണെന്നും ആറ് മാസം കഴിഞ്ഞാല്‍ രാജ്യത്തെ യുവജനം മോദിയെ വടികൊണ്ട് അടിക്കുമെന്നും തോഴിലില്ലായ്മ പരിഹരിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് ബോധ്യപ്പെടുത്തുമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി മോദിയെ വിമര്‍ശിച്ചത്.

എന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി പലതരത്തിലുള്ള നിങ്ങളുടെ അടി നേരിട്ട് തന്നെയാണ് മുന്നോട്ട് വന്നിട്ടുള്ളതെന്നും അടികൊള്ളാന്‍ പാകത്തിന് തന്റെ നടു ശക്തിപ്പെടുത്താനാവശ്യമായത്ര സൂര്യ നമസ്‌കാരങ്ങള്‍ ചെയ്യുമെന്നും പ്രതിപക്ഷത്തിന്റെ മാത്രം തൊഴിലില്ലായ്മ താന്‍ പരിഹരിക്കില്ലെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button