ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ മെഴ്‌സിഡീസ്-ബെന്‍സ് തങ്ങളുടെ ഏറ്റവും വേഗമേറിയ എഎംജി ജിടി 63എസ് 4 ഡോര്‍ കൂപ്പെ ഓട്ടോ എക്‌സ്‌പോ 2020-ല്‍ അവതരിപ്പിച്ചു. ഈ നാലു ഡോര്‍, നാല് സീറ്റ് കൂപ്പെ ഇന്ത്യയില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ നിരത്തിലെ വില 2.42 കോടി രൂപയാണ്. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി എഎംജി എ35 4എം ലിമൊസിനും പുതിയ ജിഎല്‍എ എസ്‌യുവിയും എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ലിമോസിന്‍ ജൂണിലും പുതിയ ജിഎല്‍എ ഒക്‌ടോബറിലും ഇന്ത്യന്‍ നിരത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇവയുടേയും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
സെഡാന്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഈ എ-ക്ലാസ് എഎംജി എ 35 4എം ലിമോസിന്‍ മെഴ്‌സിഡീസ്-ബെന്‍സ് സെഡാന്‍ ശേഖരത്തിലെ മുഖ്യ വാഹനമായിരിക്കും. ഇത് യുവാക്കളേയും പുതുതലമുറയേയും ആകര്‍ഷിക്കുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു.
ആഢംബര എസ്‌യുവി ജിഎല്‍എ ആണ് ഓട്ടോഎക്‌സ്‌പോയില്‍ അവതരിപ്പിച്ച മറ്റൊരു വാഹനം. പുനര്‍ നവീകരിച്ച രൂപകല്‍പ്പനയാണ് ഇതിന്റെ സവിശേഷതയും ആകര്‍ഷണീയതയും. പുതിയ തലമുറ ജിഎല്‍ഇ ഹിപ്- ഹോപ് ആണ് എക്‌സ്‌പോയുടെ പതിനഞ്ചാം പതിപ്പില്‍ അവതരിപ്പിച്ച മറ്റൊരു മുഖ്യ വാഹനം. എഐ അടിസ്ഥാനമാക്കിയുള്ള ശബ്ദംകൊണ്ടുള്ള നിയന്ത്രണം ഇതിനുണ്ട്. നഗരങ്ങളിലും ഓഫ്‌റോഡുകളിലും എസ്‌യുവി അനുഭവം ഇതു പ്രദാനം ചെയ്യുന്നു. അടുത്തകാലത്ത് അവതരിപ്പിച്ച ഇലക്ട്രിക് കാര്‍ ഇക്യുസി എഡീഷന്‍ 1886-ന് കാഴ്ചക്കാരേറയായിരുന്നു.
മെഴ്‌സിഡീസ്-ബെന്‍സ് സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യയെന്ന് കമ്പനിയുടെ റീജിയണ്‍ ഓവര്‍സീസ് ഹെഡ് മത്തിയാസ് ല്യുഹറും മെഴ്‌സിഡീസ്-ബെന്‍സ്് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെകും പറഞ്ഞു.
Post Your Comments