Latest NewsDevotional

സര്‍വ്വകാര്യസാധ്യത്തിനും കലികാല ദോഷശാന്തി നേടാനും ഉത്തമമായൊരു സ്‌തോത്ര മന്ത്രം

പ്രകൃതിക്ഷോഭങ്ങള്‍ താണ്ഡവമാടി വിളയാടുന്ന കാലത്ത് ഓരോ മനുഷ്യനും ഭക്തിപുരസ്സരം ഈശ്വരനെ ആരാധിക്കേണ്ടത് അനിവാര്യമാണ്. മനുഷ്യനെ ഒന്നിനു പുറകേ മറ്റൊന്ന് എന്ന ക്രമത്തില്‍ കഷ്ടകാലങ്ങള്‍ പിടിമുറുക്കാന്‍ വന്നെത്തുമ്പോള്‍ അതില്‍നിന്ന് രക്ഷ നല്‍കാന്‍ ഈശ്വരനല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. അതിനാല്‍ ക്ഷേത്രദര്‍ശനങ്ങളും സ്വന്തം ഭവനങ്ങളില്‍വച്ചുള്ള ഈശ്വരാരാധനയും നടത്തുക.

ക്ഷേത്രദര്‍ശനങ്ങള്‍ക്ക് സാധിക്കാത്തവര്‍ക്ക് നിത്യവും സ്വന്തം ഭവനങ്ങളില്‍ സന്ധ്യാനേരത്ത് ദീപം തെളിയിച്ചുവച്ച്‌ അതിനു മുന്നില്‍ അരമണിക്കൂര്‍ നേരമെങ്കിലും തന്റെ ഇഷ്ട ദേവന്റെയോ, അല്ലെങ്കില്‍ ദേവിയുടെയോ കീര്‍ത്തനങ്ങള്‍ ഉരുവിടുന്നത് സര്‍വ്വൈശ്വര്യങ്ങള്‍ക്കും വഴിയൊരുക്കും. ചില മന്ത്രങ്ങള്‍ സര്‍വ്വദോഷ നിവാരണിയായി ഉരുവിടാറുണ്ട്. അത്തരത്തില്‍ സര്‍വ്വകാര്യസാധ്യത്തിനും കലികാല ദോഷശാന്തി നേടാനും ഉത്തമമായൊരു മന്ത്രമാണ് ഇത്. ഈ മന്ത്രത്തിന്റെ പിന്നാമ്പുറത്തൊരു കഥകൂടി നിലവിലുണ്ട്.

അദ്വൈതാചാര്യനായ ശ്രീശങ്കരാചാര്യസ്വാമി തന്റെ ബാല്യകാലത്ത് ഭിക്ഷതെണ്ടി ഒരു ഇല്ലത്ത് ചെന്നു. എന്നാല്‍ അഗാധമായ ദാരിദ്ര്യത്തില്‍ കഴിയുന്ന ആ ഇല്ലത്ത് അപ്പോള്‍ കുറച്ച്‌ ഉണക്ക നെല്ലിക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭിക്ഷതേടിവന്ന ബാലനെ വെറും കൈയോടെ മടക്കിവിടുന്നത് ബ്രാഹ്മണ ധര്‍മ്മത്തിന് നിരക്കാത്ത കാര്യമാണെന്ന സത്യം മനസ്സിലാക്കി ആ ഇല്ലത്തെ അന്തര്‍ജനം അവിടെയിരുന്ന ഉണക്ക നെല്ലിക്കകളെടുത്ത് ശങ്കരാചാര്യ സ്വാമിക്ക് നല്‍കി.

ഇല്ലത്തെ ദാരിദ്ര്യം മനസ്സിലാക്കിക്കൊണ്ട് ശങ്കരാചാര്യ സ്വാമി ഇല്ലത്തിന്റെ മുറ്റത്ത് നിന്നുതന്നെ ഈ മന്ത്രം ഉരുവിടാന്‍ തുടങ്ങി. ഈ മന്ത്രജപത്തില്‍ സന്തുഷ്ടയായ ലക്ഷ്മീ ദേവി പ്രത്യക്ഷയായി കുറേ സ്വര്‍ണ്ണ നെല്ലിക്കകള്‍ ആ ഇല്ലത്തിന്റെ മുറ്റത്ത് വര്‍ഷിച്ചുകൊണ്ട് അനുഗ്രഹിച്ചു എന്നതാണ് കഥ.

അതിനാല്‍ ശക്തികൂടിയ ഈ മന്ത്രം ജപിക്കുന്നതിന് മുമ്പ് ഗുരു ഉപദേശം സ്വീകരിക്കേണ്ടതും വ്രതശുദ്ധി പാലിക്കേണ്ടതുമാണ്. അക്ഷരത്തെറ്റുകള്‍ വരാതെയും സ്ഫുടതയോടും, മനസ്സില്‍ മഹാലക്ഷ്മിയുടെ രൂപം കുടിയിരുത്തിയും നിലവിളക്കിലെ ദീപം സാക്ഷിയായും വേണം മന്ത്രം ജപിക്കുവാന്‍. രാവിലെയും സന്ധ്യാനേരത്തും മന്ത്രം ജപിക്കാവുന്നതാണ്.

”കനകധാരാ സ്‌തോത്ര മന്ത്രം”

അംഗഹരേഃ പുളക ഭൂഷണമാശ്രയന്തി
ഭ്യംഗഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിര പാംഗലീലാ
മാംഗല്യദാസ്തു മമ മംഗള ദേവതായഃ
മുഗ്ധാ മുഹുര്‍വിദധതി വദനേ മുരാരേ
പ്രേമത്രപാപ്രണി ഹിതാനി ഗതാഗതാനി
മാലാ ദൃശോര്‍ മധുകരീവ മഹോല്‍പലേയാ
സാമേ ശ്രിയം ദിശതു സാഗര സംഭവായാഃ
ആമീലിതാര്‍ദ്ധമധിഗമ്യ മുദാമുകുന്ദ-
മാനന്ദ മന്ദമനി മേഷമനംഗ തന്ത്രം
ആകേകര സ്ഥിത കനീനിക പക്ഷമനേത്രം
ഭൂതൈ്യ ഭവേന്‍മ ഭൂജംഗശയാംഗനായഃ
ബാഹ്യന്തര മധുജിതഃ ശ്രിതകനാസ്തുഭേയാ
ഹാരാവലീഖ ഹരി നീലമയി വിഭാതി
കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
കല്യാണമാവഹതു മേകമലാലയായാഃ
കാളാംബുദാളി ലളിതോരസി കൈടഭാരേഃ
ധാരാധരേ സ്ഫുരതിയാ തടിദംഗനേവ
മാതുസ്സമസ്തജഗതാം മഹനീയമക്ഷി
ഭദ്രാണി മേദിശതു ഭാര്‍ഗവനന്ദനായഃ
പ്രാപ്തം പദം പ്രഥമതഃ വലുയത് പ്രഭാവത്
മാംഗല്യഭാജി മധുമാഥിനി മന്‍മഥേന
മയ്യാപതേത്തദിഹ മസ്ഥര മീക്ഷണാര്‍ത്ഥം
മന്ദാക്ഷ സാക്ഷി മകരാലയ കന്യകായാഃ
വിശ്വാമരേന്ദ്ര പദവി ഭ്രമദാനദക്ഷ-
മാനന്ദഹേതൂരധികം മധുവിദ്വിഷോപി
ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാര്‍ദ്ധ
മിന്ദീവരോദര സഹോദര മിന്ദിരായാഃ

ജപസംഖ്യ ഒന്‍പത് തവണയാണ്. അതിന് സാധിക്കാത്തവര്‍ കുറഞ്ഞത് മൂന്ന് ഉരു മാത്രം ജപിച്ചാല്‍ മതി. ദിവസവും രണ്ടുനേരം ജപിക്കാന്‍ സാധിച്ചാല്‍ ക്ഷിപ്രഫലം ലഭിക്കും.

shortlink

Post Your Comments


Back to top button