സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും കുടുംബത്തില്‍ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും ഉത്തമമാണ് കനകധാരാസ്‌തോത്രജപം. ഭക്തിപൂര്‍വ്വം തുടര്‍ച്ചയായി ജപിച്ചാല്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. ഭഗവതിയുടെ ആയിരം നാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലളിതാസഹസ്രനാമ ജപം കുടുംബാഭിവൃദ്ധിക്കു ഏറ്റവും ഉത്തമമാണ്. ഇതോടൊപ്പം കനകധാര സ്‌തോത്രം കൂടി ജപിച്ചാല്‍ മൂന്നിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം. കനകധാര സ്‌തോത്രം കൊണ്ട് ഐശ്വര്യദേവതയായ ലക്ഷ്മീദേവിയെ പ്രാര്‍ഥിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യവും ധനവും അനുക്രമം വന്നുകൊണ്ടേയിരിക്കും എന്നതില്‍ സംശയമില്ല.
ലളിതാസഹസ്രനാമം ജപിക്കുന്ന അതെ രീതിയില്‍ കനകധാരാസ്‌തോത്രവും ജപിക്കാവുന്നതാണ്. കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ദേവിയെ ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്. മനസ്സ് എപ്പോഴും ഏകാഗ്രമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നാമം ചൊല്ലുന്നതിനു മുന്നിലായി ദേവിയുടെ ഫോട്ടോ, കുങ്കുമം, പുഷ്പം എന്നിവ വയ്ക്കുക. ശ്രദ്ധ പതറാതിരിക്കാനും ദേവീ സ്വരൂപം മനസ്സില്‍ തെളിഞ്ഞു നില്‍ക്കാനും ഇതുമൂലം സാധിക്കും. നാമപാരായണ ശേഷം ദേവിക്ക് മുന്നില്‍ നമസ്‌ക്കരിച്ച് കുങ്കുമം തൊടുന്നതും പൂവ് ശിരസ്സില്‍ ചൂടുന്നതും ഉത്തമം .
Post Your Comments