മസ്കറ്റ് : സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിസ ചട്ടങ്ങളിൽ കർശന നടപടികളുമായി ഒമാൻ. സെയിൽസ്, പർച്ചേയ്സ് മേഖലയിൽ തൊഴിൽ ചെയ്യുന്ന വിദേശികൾ വിസ കാലാവധി കഴിഞ്ഞാൽ ഉടൻ രാജ്യം വിട്ടുപോകണമെന്ന് ഒമാൻ മാനവ വിഭവ ശേഷി മന്ത്രാലയം നിർദേശം നൽകി. കഴിഞ്ഞ ദിവസം സെയിൽസ് റെപ്രസെന്റെറ്റീവ്/സെയിൽസ് പ്രമോട്ടർ, പർച്ചേഴ്സ് റെപ്രസെന്റെറ്റീവ് എന്നി തസ്തിക നൂറു ശതമാനവും സ്വദേശിവത്കരിച്ചുകൊണ്ടു ഒമാൻ മാനവവിഭവ ശേഷി മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെയുള്ള ഈ നടപടി ആയിരക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഈ തസ്തികയിൽ തൊഴിൽ ചെയ്തു വരുന്ന വിദേശികൾ വിസ കാലാവധി കഴിയുമ്പോൾ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്റെ കർശന നിര്‍ദേശമെന്നും കാലാവധി പൂർത്തീകരിക്കുന്ന ഈ വിസകൾ പുതുക്കി നല്കുകയില്ലെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു. അതേസമയം ഇൻഷുറൻസ് മേഖലകളിലെ സ്വദേശിവത്കരണവും പുരോഗമിച്ചു വരികയാണെന്നും റിപ്പോർട്ടുകളുണ്ട്. 75 % ശതമാനം സ്വദേശിവൽക്കരണം പാലിക്കണമെന്നും ആരോഗ്യ മേഖലയിലെ ഫാർമസിസ്റ് തസ്തിക പൂർണമായും സ്വദേശികൾക്കായി നീക്കി വെക്കണമെന്നുമാണ് മന്ത്രാലയം നൽകുന്ന നിർദേശം. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 17 ലക്ഷത്തോളം വിദേശികളാണ് ഒമാനിൽ വിവിധ മേഖലകളിലായി തൊഴിൽ ചെയ്യുന്നത്
Post Your Comments