കൊറോണ വെെറസ് ബാധയിൽ ഉണ്ടായ മരണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ ചെെന പുറത്തുവിട്ടിട്ടില്ല എന്നാണ് ലോകം കരുതുന്നത്. ഇപ്പോൾ കൊറോണ ബാധിച്ച് മരണണപ്പെട്ടവരുടെ എണ്ണത്തില്‍ പുറത്തുവിട്ട കണക്കുകളിലും തിരുത്തല്‍ വരുത്തിയിരിക്കുകയാണ് ചെെന.
കൊറോണ വൈറസ് ബാധിച്ച് ചുരുങ്ങിയത് 24,589 പേരെങ്കിലും മരിച്ചുവെന്നാണ് ചൈനീസ് ടെക് കമ്ബനി വെളിപ്പെടുത്തിയത്. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം 500 ല്‍ കുറവാണ്.
സംഭവം വന്‍ ചര്‍ച്ചയായതോടെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ തന്നെ പുതുക്കി നല്കി നമ്ബറുകള്‍ ടെന്‍സെന്റ് അപ്ഡേറ്റുചെയ്തു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ടെന്‍സെന്റ് ഉയര്‍ന്ന സംഖ്യകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് നെറ്റിസണ്‍മാര്‍ പറയുന്നത്. ടെന്‍സെന്റിന്റെ ഔദ്യോഗിക വെബ്പേജില്‍ ‘എപ്പിഡെമിക് സിറ്റ്വേഷന് ട്രാക്കര്‍’ എന്ന പേരില്‍ ചൈനയില്‍ കൊറോണവൈറസ് ബാധ 154,023 ആണെന്ന് സ്ഥിരീകരിച്ചു. ഫെബ്രുവരി 1 ന് ചൈനീസ് സര്‍ക്കാര്‍ ലോകത്തിന് നല്കിയ ഔദ്യോഗിക കണക്കുകളുടെ പത്തിരട്ടിയിലധികമാണിത്.
Post Your Comments