തൃശൂര്‍: കൊറോണ വൈറസ് ബാധയെക്കുറിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ ഭാഷയില്‍ ബോധവത്കരണം നടത്താനൊരുങ്ങുന്നു. മലയാളം വളരെ കുറച്ചു മാത്രം അറിയുന്ന അന്യസംസ്ഥാന തൊഴിലാളികളെ മലയാളത്തില്‍ ബോധവത്കരണം നടത്തുന്നതിലുള്ള ബുദ്ധിമുട്ടും പ്രശ്നങ്ങളും മനസിലാക്കിയതിനാലാണ് അവരുടെ ഭാഷയില്‍ ബോധവത്കരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങള്‍, ക്യാമ്പുകള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ അവരവരുടെ ഭാഷയില്‍ തയാറാക്കിയ പോസ്റ്ററുകള്‍ പതിക്കും. കൊറോണ വൈറസ് ബാധ സംബന്ധിച്ച സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി ഇതര ഭാഷകളില്‍ അനിമേറ്റഡ് വീഡിയോകള്‍, ശ്രവ്യ പ്രചാരണശകലങ്ങള് എന്നിവയും ഒരുക്കുന്നുണ്ട്.
Post Your Comments