വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലിടം നേടുന്ന ബോളിവുഡ് നടിയാണ് രാഖി സാവന്ത്. ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ പടരുന്ന സമയത്തും വിവാദവീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കൊറോണ വൈറസിനെ കൊല്ലാൻ താൻ ചൈനയിലേക്ക് പോകുകയാണെന്നാണ് രാഖി സാവന്ത് വീഡിയോയിൽ പറയുന്നത്. ഇൻസ്റ്റഗ്രാമിലൂടെ രാഖി പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.
https://www.instagram.com/tv/B8D_fADH4Gy/?utm_source=ig_embed
ചൈനീസ് തൊപ്പിയും ധരിച്ച് വിമാനത്തിനുള്ളിലിരിക്കുന്ന വീഡിയോയാണ് രാഖി പങ്കുവെച്ചിരിക്കുന്നത്. സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച ശേഷം അവരെല്ലാം യോദ്ധാക്കളാണെന്നും അവർ ഒരുമിച്ച് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നും രാഖി പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാർഥിക്കണമെന്നു ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും രാഖി പറയുന്നു. നാസയിൽ നിന്ന് പ്രത്യേകം ഓർഡർ ചെയ്ത മരുന്ന് തന്റെ പക്കലുണ്ടെന്നും താരം പറയുന്നുണ്ട്.
Post Your Comments