Latest NewsKeralaNews

മുഖ്യമന്ത്രി ഒറ്റുകൊടുക്കുകയായിരുന്നു ; രമേശ് ചെന്നിത്തല

തിരുവനന്തപുരം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒറ്റുകൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ മത തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്ന അനാവശ്യ പ്രസ്താവനയാണ് മുഖ്യമന്ത്രി ബുധനാഴ്ച നിയമസഭയില്‍ നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അത് വ്യാഴാഴ്ച ലോക്സഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തില്‍ നടത്തുന്ന സമരത്തെ നേരിടുന്നതിനുള്ള ആയുധമാക്കി മാറ്റി. എല്ലാ കാര്യത്തിലും മുഖ്യമന്ത്രി ഇരട്ടനിലപാടാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കുകയും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയുമാണ് ചെയ്യുന്നത്. യുഎപിഎയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പൗരത്വ ഭേദഗതിക്കെതിരെ ദേശീയ തലത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ തകര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി ആയുധം നല്‍കിയതില്‍ ശക്തിയായി പ്രതിഷേധിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

ചില തീവ്രവാദസംഘടനകള്‍ കേരളത്തിലെ സമരങ്ങളില്‍ നുഴഞ്ഞു കയറുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവനയാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ ഉയര്‍ത്തിക്കാട്ടിയത്. കേരളത്തില്‍ അനുവദിക്കാത്ത സമരങ്ങള്‍ ഇനി ദില്ലിയില്‍ അനുവദിക്കണമെന്ന് വാശി പിടിക്കുന്നതെന്തിനെന്നും മോദി ചോദിച്ചിരുന്നു. പിണറായിയുടെ പ്രസ്താവന എടുത്തുപറഞ്ഞെങ്കിലും എസ്ഡിപിഐയുടെ പേരെടുത്ത് മോദി പറഞ്ഞില്ല.

ഇടതുപക്ഷത്തെ ചില സുഹൃത്തുക്കള്‍ ഒരു കാര്യം മനസ്സിലാക്കണമെന്നും കേരളത്തിലെ ചില പ്രതിഷേധസമരങ്ങളില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ നുഴഞ്ഞു കയറിയെന്ന് അവിടത്തെ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞു. അവര്‍ക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതാണെന്നും ഈ അരാജകത്വം കാരണം നിങ്ങള്‍ കേരളത്തില്‍ ബുദ്ധിമുട്ടുകയാണെന്നും എന്നിട്ട് ഇതേ അരാജകത്വസമരങ്ങള്‍ ദില്ലിയിലും രാജ്യത്തിന്റെ മറ്റ് പലയിടങ്ങളിലും നടത്തണമെന്ന് എങ്ങനെയാണ് നിങ്ങള്‍ക്ക് ആവശ്യപ്പെടാനാകുക എന്ന് മോദി ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button