Latest NewsNewsIndia

അമുലിന്റെ കൊറോണ പരസ്യം വിവാദമാകുന്നു

ദില്ലി: അമൂലിന്റെ പുതിയ പരസ്യം വിവാദമാകുന്നു. ചൈനയില്‍ നിന്ന് ലോകമെമ്പാടും പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസുമായി ബന്ധപ്പെട്ടാണ് അമുല്‍ പുതിയ പരസ്യം പുറത്തിറക്കിയിരിക്കുകയാണ്. ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നാട്ടിലേക്കെത്തിക്കുന്നതാണ് പരസ്യത്തിന്റെ പ്രേമയം. വുഹാന്‍ സേ യഹാന്‍ ലേ ആയേ (വുഹാനില്‍ നിന്ന് ഇവിടേക്ക് എത്തിച്ചു) എന്ന ടാഗ്‌ലൈനോടുകൂടിയുള്ളതാണ് പരസ്യം.

അമുല്‍ ബേബിയ്‌ക്കൊപ്പം മാസ്‌ക് ധരിച്ചവര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന ദൃശ്യമാണ് പരസ്യത്തിന് നല്‍കിയിരിക്കുന്നത്. അമുല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം പുറത്തുവിട്ടത്. എന്നാല്‍ പരസ്യത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഹുവാനില്‍നിന്ന് രാജ്യത്തേക്ക് കൊറോണ വൈറസ് എത്തിച്ചു എന്ന തരത്തിലാണ് പരസ്യത്തിന്റെ ടാഗ്‌ലൈന്‍ എന്നാണ് പ്രധാനവിമര്‍ശനം. അതേസമയം, പരസ്യത്തിന്റെ ക്രിയാത്മകതയെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇതിന് മുമ്പും രാജ്യത്ത് നടക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ചലച്ചിത്ര മേഖലയില്‍നിന്നുള്ള പ്രധാനവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള അമുലിന്റെ പരസ്യങ്ങള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button