ഡല്‍ഹി: കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ച ബിജെപിക്ക് മറുപടി നല്‍കി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത കെജ്രിവാള്‍. അച്ഛന്‍ തങ്ങളെ ഭഗവദ് ഗീത പഠിപ്പിച്ചിട്ടുണ്ടെന്നും അത് അദ്ദേഹം തീവ്രവാദിയായതുകൊണ്ടാണോ എന്നും ഹര്‍ഷിത ചോദിച്ചു. ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനെ തീവ്രവാദമായാണോ ബിജെപി കണക്കാക്കുന്നതെന്നും ഹര്‍ഷിത ചോദിച്ചു.ജനങ്ങള്‍ക്ക് വേണ്ടി ചികിത്സാ സൗകര്യങ്ങളും വിദ്യാഭ്യാസവും നല്‍കുന്നതാണോ തീവ്രവാദം എന്നും ചോദിക്കുന്നു.
‘എന്റെ പിതാവ് എല്ലായ്‌പ്പോഴും സാമൂഹ്യ സേവന രംഗത്തുണ്ടായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് അദ്ദേഹം എന്നെയും സഹോദരനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ആറുമണിയാകുമ്‌ബോഴേക്കും ഉണര്‍ത്തിയിരുന്നത്. എന്നിട്ട് ഭഗവത്ഗീത വായിപ്പിക്കുകയും ‘ഇന്‍സാന്‍ സെ ഇന്‍സാന്‍ കാ ഹോ ബായ്ചാര’ എന്ന ഗാനം പാടിക്കുകയും ചെയ്യുമായിരുന്നു’. അതേ കുറിച്ച് ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ചെയ്യുന്നതാണോ തീവ്രവാദം?
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി എംപി പര്‍വേഷ് വര്‍മ, കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കര്‍ എന്നിവര്‍ അരവിന്ദ് കെജ്രിവാളിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ചിരുന്നു.
Harshita Kejriwal: My father has always been in social services. I still remember he used to wake us – my brother, mother, grandparents and I, up at 6 AM, make us read Bhagwad Gita & sing 'Insaan se insaan ka ho bhaichara' song and teach us about it. Is this terrorism? (04.02) https://t.co/zNHF6kISLa
— ANI (@ANI) February 5, 2020
Post Your Comments