KeralaLatest NewsNews

തിരുവാഭരണ കേസിലെ സുപ്രീംകോടതി വിധി : പ്രതികരണവുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവാഭരണ കേസിലെ സുപ്രീംകോടതി വിധി , പ്രതികരണവുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് . ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷയുടെ കാര്യത്തില്‍ സുപ്രീം കോടതിയുടെ ആശങ്ക ദേവസ്വം ബോര്‍ഡിനുമുണ്ടന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. പന്തളം രാജകുടുംബത്തിലെ ഒരു അധികാരവും കവര്‍ന്നെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് താല്‍പ്പര്യമില്ല. സുപ്രീം കോടതി വിധിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിക്കുന്നു. തിരുവാഭരണ വിഷയത്തില്‍ സുപ്രീം കോടതി എന്തു പറയുന്നുവോ അത് നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാണെന്നും എന്‍. വാസു കൂട്ടിച്ചേര്‍ത്തു.

Read Also : ശബരിമലയിലെ തിരുവാഭരണം ദൈവത്തിനുള്ളതെന്ന് സുപ്രീംകോടതി

വെള്ളിയാഴ്ച കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കൂ. കൊട്ടാരത്തിനുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സംഭവം കോടതിയിലെത്താന്‍ കാരണമായതന്നും അദ്ദേഹം പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡല്ല പന്തളം കൊട്ടാരത്തിലാണ് നിലവില്‍ തിരുവാഭരണം സൂക്ഷിക്കുന്നത്.

അതേസമയം, ശബരിമല തിരുവാഭരണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു.

2010ല്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞതവണ ശബരിമലയ്ക്കായി പ്രത്യേക നിയമം വേണമെന്ന് സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button