Latest NewsKeralaNews

വരൻ എത്തിയത് ചൈനയിൽ നിന്ന്, കൊറോണ ഭീഷണിയെ തുടർന്ന് താലികെട്ട് മാറ്റി, സദ്യ നടത്തി

തൃശൂർ : എരുമപ്പെട്ടിയൽ ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളും കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. വരനും വധുവും അവരവരുടെ വീടുകളിൽ തന്നെയിരുന്നപ്പോൾ വിവാഹത്തോടനുബന്ധിച്ചു മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളും സദ്യയും നടത്തി.

രണ്ടാഴ്ച മുൻപാണു   ചൈനയിലെ ഒരു കമ്പനിയിൽ ജോലിക്കാരനായ വരൻ വിവാഹത്തിനായി നാട്ടിലെത്തിയത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ നിന്ന് 1000 കിലോമീറ്റർ അകലെയാണു വരൻ ജോലി ചെയ്യുന്നത്. വരന് രോഗലക്ഷണങ്ങളില്ലാത്തതിനാൽ വിവാഹ ഒരുക്കങ്ങളുമായി വീട്ടുകാർ മുന്നോട്ടുപോയി. എന്നാൽ ചൈനയിൽ നിന്നെത്തിയവർ മുൻകരുതൽ നടപടിയെന്ന നിലയിൽ പൊതുചടങ്ങുകളിൽ നിന്നു വിട്ടുനിൽക്കണമെന്നു  ആരോഗ്യവകുപ്പ്  കർശന നിർദേശം പുറപ്പെടുവിച്ചതോടെ ഇവർ ആശയക്കുഴപ്പത്തിലായി.

വിവാഹത്തിന് 2 ദിവസം മുൻപ് പ‍ഞ്ചായത്ത് അധികൃതരും  ഉദ്യോഗസ്ഥരും  വീട്ടിലെത്തി വിവാഹം മാറ്റിവയ്ക്കണമെന്നു നിർദേശിച്ചു. ഇതോടെ വിവാഹം നീട്ടിവച്ചു. എന്നാൽ സൽക്കാരവും മറ്റും മാറ്റിവയ്ക്കുന്നതിന്റെ ബുദ്ധിമുട്ടു കണക്കിലെടുത്തു വരന്റെയും വധുവിന്റെയും വീടുകളിൽ ഒരുക്കിയ സൽക്കാരങ്ങൾ നടത്തി. താലികെട്ട് നിരീക്ഷണ പരിധിയായ 28 ദിവസത്തിനു ശേഷം നടത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button