ബെയ്ജിംഗ്: വുഹാനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 30 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴിയാകാം കുഞ്ഞിന് വൈറസ് ബാധയേറ്റത് എന്നാണ് സൂചന. കുഞ്ഞിന്റെ അമ്മയ്ക്ക് നേരത്തെ തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം ചൈനയ്ക്ക് പുറമെ 25 രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാന്‍, കാനഡ, ബെല്‍ജിയം, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
Post Your Comments