Latest NewsKeralaIndia

18 ട്രെയിനുകളില്‍ എസി കോച്ച്‌ കൂട്ടുന്നു’: നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ

ഏപ്രില്‍, മേയ് മാസങ്ങളില്‍ മാറും.മാവേലിയില്‍ ജനുവരി 29-നും മലബാര്‍ 31-നും കോച്ചില്‍ മാറ്റം വരുത്തിയിരുന്നു.

കണ്ണൂര്‍: മലബാറിനും മാവേലിക്കും പിന്നാലെ റെയില്‍വേ കൂടുതല്‍ വണ്ടികളില്‍ കോച്ചുകള്‍ എ.സി.യാക്കുന്നു. കേരളത്തില്‍ ഓടുന്നവ അടക്കം 18 വണ്ടികളിലാണ് ഒരു സ്ലീപ്പര്‍ കോച്ച്‌ പിന്‍വലിച്ച്‌ തേഡ് എ.സി. കോച്ച്‌ കൂട്ടിയത്. യാത്രക്കൂലി അല്‍പ്പം വര്‍ധിച്ചാലും എ.സി. കോച്ച്‌ ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയെന്ന് റെയില്‍വേ വ്യക്തമാക്കി.ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്(13351, 13352), എറണാകുളം-ബറൗണി (12521, 12522) എന്നീ നാലു വണ്ടികളില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ മാറും.മാവേലിയില്‍ ജനുവരി 29-നും മലബാര്‍ 31-നും കോച്ചില്‍ മാറ്റം വരുത്തിയിരുന്നു.

ഇതില്‍ എസ്-11 കോച്ച്‌ ഇല്ലാതായി. ഇതിനൊപ്പം ചെന്നൈ-തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് വണ്ടികളിലും ജനുവരി 28 മുതല്‍ ഒരു കോച്ച്‌ കൂടി എ.സി.യാക്കി മാറ്റി. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ്, മംഗളൂരു-ചെന്നൈ മെയിലിലും ഒരു എ.സി. കൂട്ടിക്കഴിഞ്ഞു.പ്രീമിയം തത്കാല്‍ നിരക്ക് ഒഴിവാക്കി എ.സി.ക്ക് വില കുറയ്ക്കണമെന്ന് പറയുന്നവരും ഉണ്ട്.

കൊറോണ പടർത്തുന്നത് പ്രതീക്ഷിച്ചതിലും അപ്പുറം ദുരന്തം, ആഴ്‌ച്ചയില്‍ ഒരു കുടുംബത്തില്‍ ഒരാള്‍ക്കു മാത്രം പുറത്തിറങ്ങാന്‍ അനുമതി , സകല രാജ്യങ്ങളും ഇറക്കുമതിയും കയറ്റുമതിയും നിർത്തിവെച്ചു : ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു

കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേക്ക് സ്ലീപ്പര്‍ ബര്‍ത്തിന് 300 രൂപയാണ്. തേഡ് എ.സി.യില്‍ 815 രൂപ നല്‍കണം. തത്കാല്‍ ക്വാട്ടയില്‍ സ്ലീപ്പറിന് 400 രൂപയാകുമ്ബോള്‍ തേഡ് എ.സി.ക്ക് 1130 രൂപ വരും.

shortlink

Related Articles

Post Your Comments


Back to top button