Life Style

ലിപ്സ്റ്റിക് ഉപയോഗിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സൗന്ദര്യസംരക്ഷണത്തില്‍ അധരങ്ങള്‍ക്ക് പ്രത്യേത സ്ഥാനമാണുള്ളത്. അധര ഭംഗി വര്‍ദ്ധിപ്പിക്കാനായി പലതരം ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, അധരങ്ങള്‍ക്ക് മാറ്റുക്കൂട്ടാന്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നുവെങ്കില്‍ അത് തത്കാല ഭംഗി വര്‍ദ്ധിക്കുന്നതിനേക്കാള്‍ ഉപരി ആരോഗ്യത്തിന് ഹാനികരമാണ്.

ലിപ്സ്റ്റിക്കുകളില്‍ പലതിലും ലെഡ്, കാഡ്മിയം, ക്രോമിയം, മാംഗനീസ്, അലുമിനിയം തുടങ്ങിയ ലോഹങ്ങളും വിഷമയമായ രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. വിപണിയില്‍ ലഭ്യമായ 30ഓളം ലിപ്സ്റ്റിക്കുകള്‍ പഠനവിധേയമാക്കിയാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ബെര്‍ക്ക്ലീസ് സ്‌കൂള്‍ ഒഫ് പബ്ളിക് ഹെല്‍ത്തിന്റെ ഈ കണ്ടെത്തിയത്.
ലിപ്സ്റ്റിക് ശീലം യുവതികളില്‍ ലൈംഗിക ശേഷിക്കുറവും വന്ധ്യതയും വരുത്തുമെന്ന് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കുകയും ഗര്‍ഭസ്ഥശിശുക്കളെ മാരകരോഗത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ലിപ്സ്റ്റിക് ഒഴിവാക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

പതിവായി ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഗര്‍ഭിണികളും യുവതികളുമടങ്ങുന്ന 1700 സ്ത്രീകളെ ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്.മാതാവിന്റെ പൊക്കിള്‍ക്കൊടി വഴിയാണ് ലിപ്സ്റ്റിക്കിലെ ലെഡ് ഗര്‍ഭസ്ഥശിശുവിലെത്തുന്നത്. കുഞ്ഞിന്റെ തലച്ചോറിലേക്ക് നേരിട്ട് ആഗിരണം ചെയ്യപ്പെടുന്ന ഈ വിഷവസ്തു നാഡീവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, നാഡീസംബന്ധമായ രോഗങ്ങളിലേക്കും മാനസികവൈകല്യങ്ങളിലേക്കും നയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button