Latest NewsIndiaNews

ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങിയതിനെ ചൊല്ലി തർക്കം, ഒടുവിൽ വിവാഹ മോചനം ആവശ്യപ്പെട്ട് ദമ്പതികൾ

വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ 30 രൂപയുടെ ലിപ്സ്റ്റിക് വളരെ ചെലവേറിയതാണെന്നാണ് ഭാര്യയുടെ വാദം

ആഗ്ര: ലിപ്സ്റ്റിക്കിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദമ്പതികൾ. ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക് വാങ്ങിയതാണ് തർക്കത്തിന് തുടക്കമിട്ടത്. ഭർത്താവ് വില കൂടിയ ലിപ്സ്റ്റിക്കാണ് വാങ്ങിയതെന്നും, തനിക്ക് പത്ത് രൂപയുടെ ലിപ്സ്റ്റിക്കാണ് വേണ്ടതെന്നും ആവശ്യപ്പെട്ടാണ് തർക്കം. ആദ്യം വാക്ക് തർക്കമാണ് ഉണ്ടായെങ്കിലും പിന്നീട് അവ വലിയ തല്ലിലേക്ക് കലാശിക്കുകയായിരുന്നു. ഉടൻ തന്നെ ഭാര്യ ഭർത്താവിന്റെ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് പോകുകയും ചെയ്തു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.

രണ്ട് വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. തർക്കത്തെ തുടർന്ന് ഇവർ വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഫാമിലി കൗൺസിലിംഗ് സെന്ററിലെ കൗൺസിലർ സതീഷ് ഖിർവാർ ആണ് ഇരുവരും തമ്മിലുള്ള തർക്കത്തെക്കുറിച്ച് പറഞ്ഞത്. വീട്ടിലെ സാമ്പത്തിക സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ 30 രൂപയുടെ ലിപ്സ്റ്റിക് വളരെ ചെലവേറിയതാണെന്നാണ് ഭാര്യയുടെ വാദം. രണ്ട് പേരുടെയും അഭിപ്രായം കേട്ട ശേഷം പ്രശ്നം രമ്യതയിൽ എത്തിച്ചെന്ന് കൗൺസിലർ വ്യക്തമാക്കി.

Also Read: മനുഷ്യ-വന്യ ജീവി സംഘര്‍ഷം: സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button