
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ തകർപ്പൻ ഫീൽഡിംഗ് പ്രകടനങ്ങൾ അവസാനിക്കുന്നില്ല. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിലാണ് വിരാട് വീണ്ടും ഫീൽഡിംഗിൽ പുലിയായത്.
മികച്ച കൂട്ടുകെട്ടോടെ കിവീസ് മുന്നേറുന്നതിനിടെ ഹെന്റി നിക്കോള്‍സിനെ കോലി റണ്‍ ഔട്ടാക്കുകയായിരുന്നു. ജസ്പ്രീത് ബുംറ എറിഞ്ഞ 29-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു കോലിയുടെ സൂപ്പര്‍ ഫീല്‍ഡിങ്. ബുംറയുടെ പന്ത് നേരിട്ട റോസ് ടെയ്‌ലര്‍ സിംഗിളെടുക്കാന്‍ ഓടി. എന്നാല്‍ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി പന്തെടുത്ത് സ്റ്റമ്പിലേക്ക് എറിഞ്ഞു. നിക്കോള്‍സ് ക്രീസിലേക്ക് എത്തുന്നതിന് മുമ്പേ സ്റ്റംപ് തെറിച്ചു. പുറത്താകുമ്പോൾ നിക്കോള്‍സ് 82 പന്തില്‍ 78 റണ്‍സെടുത്തിരുന്നു.
https://twitter.com/Sidhu_Atam/status/1224975746591887360
Post Your Comments