തിരുവനന്തപുരം: കേരള പൊലീസിലെ ഐജി തെലങ്കാന മന്ത്രിസഭയിലേക്ക്. കേരള പൊലീസിലെ ഐജി ജി. ലക്ഷ്മണ് ആണ് തെലങ്കാന മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആശയവിനിമയം നടത്തിയതായാണു റിപ്പോര്‍ട്ട്.
നിലവിൽ ഹൈദരാബാദിലുളള ലക്ഷ്മണ് രണ്ടു ദിവസത്തിനകം കേരളത്തിലെത്തും. ഇദ്ദേഹം സര്‍വീസില്‍ നിന്ന് ഉടന്‍ രാജിവയ്ക്കും. സംസ്ഥാന പൊലീസ് മേധാവിയെയും കാര്യങ്ങള്‍ ധരിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. കെസിആര്‍ മന്ത്രിസഭയില്‍ ചേരാന്‍ ഏകദേശ തീരുമാനമായെന്നും ഐടി വകുപ്പു ലഭിക്കുമെന്നാണു സൂചനയെന്നും ജി.ലക്ഷ്മണ് പറഞ്ഞു.
കേരള കേഡറിലെ 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മണ് (46) നിലവില്‍ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജിയാണ്. ആലപ്പുഴ എഎസ്പി ആയി സര്‍വീസ് ആരംഭിച്ച ലക്ഷ്ണന്‍, തിരുവനന്തപുരം റൂറല്‍, ക്രൈംബ്രാഞ്ച്, ഇന്റലിജന്‍സ് വിഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചുട്ടുണ്ട്. 14 വര്‍ഷത്തെ സര്‍വീസ് ബാക്കിനില്‍ക്കെയാണ് ഐപിഎസ് വിടുന്നത്.
Post Your Comments