വയനാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് താത്കാലികമായി റദ്ദാക്കും. വയനാട് ആര്‍ടിഒയുടേതാണ് നടപടി. കല്‍പ്പറ്റയില്‍ നിന്നും വൈത്തിരിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ നിന്നും വീണ് തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read also: സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
വൈത്തിരി ടൗണില്‍ വച്ചാണ് സംഭവം. ഇറങ്ങാനുള്ള സ്റ്റോപ്പിലേക്ക് ബസ് അടുത്തതോടെ ഇവര്‍ ഇരിപ്പിടത്തില്‍ നിന്ന് മാറി വാതിലിന് സമീപത്തേക്ക് നിന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞപ്പോള്‍ തുറന്നിരുന്ന വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.
Post Your Comments