ന്യൂഡൽഹി: ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെയാണ് പ്രഭാതസവാരിക്കിറങ്ങിയ ഹിന്ദുമഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചൻ അക്രമികളുടെ വെടിയേറ്റു മരിച്ചത്. മോട്ടോർബൈക്കിൽ എത്തിയ അക്രമികൾ കൃത്യനിർവഹണത്തിന് ശേഷം കടന്നു കളയുകയായിരുന്നു. രഞ്ജിത്ത് ബച്ചനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിരസിൽ വെടിയേറ്റ ബച്ചൻ മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗോരക്പൂർ, റായ്ബറേലി എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് യുപി പോലീസിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കസ്റ്റഡിയിലെടുത്തത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു കേസുമായി ബന്ധപ്പെട്ട് രഞ്ജിത്തുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരു സ്ഥല കച്ചവടക്കാരനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കൂടെയുണ്ടായിരുന്ന രഞ്ജിത്തിന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പുറകിൽ എന്നാണ് റിപ്പോർട്ടുകൾ.മാസങ്ങൾക്കു മുൻപ് ഹിന്ദു മഹാസഭയിലെ മറ്റൊരു നേതാവായ കമലേഷ് തിവാരിയും മുസ്ലിം ഭീകരരുടെ കുത്തേറ്റു മരിച്ചിരുന്നു.
കൊലപാതകികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപയാണ് പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേസ് അന്വേഷണത്തിനായി ആറംഗ പൊലീസ് സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് 32ബോർ പിസ്റ്റൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments