സാന്‍ ജുവാന്‍: ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്യൂര്‍ട്ടോ റിക്കോയില്‍ രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ തീരത്ത് ഗുവാനിക്കയില്‍ നിന്ന് 20 കിലോമീറ്റര്‍ തെക്കുകിഴക്കായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Also read : ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഈ രാജ്യം
യു.എസ്.ജി.എസിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ സമാന തീവ്രതയുള്ള പതിനൊന്നാമത്തെ ഭൂചലനമാണ് രാജ്യത്ത് ഇപ്പോൾ അനുഭവപ്പെട്ടിരിക്കുന്നത്. ജനുവരി ഏഴിനുണ്ടായഭൂചലനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രതയാണ് അന്ന് രേഖപെടുത്തിയത്.
Post Your Comments