കൊല്‍ക്കത്ത: വിചാരണയ്ക്കിടെ കോടതിയില്‍ ജഡ്ജിക്ക് നേരേ ഷൂസെറിഞ്ഞ്് പ്രതി. ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രതിയാണ് കോടതിയില്‍ വച്ച് ജഡ്ജിക്ക് നേരെ ഷൂസ് എറിഞ്ഞത്. എന്നാല്‍ ലക്ഷ്യം തെറ്റിയ ഷൂസ് ചെന്ന് പതിച്ചത് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനായ തമാല്‍ മുഖര്‍ജിയുടെ മേലാണ്. ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റതായി മുഖര്‍ജി വ്യക്തമാക്കി.കൊല്‍ക്കത്തിയിലെ ബാങ്ക്ഷാള്‍ കോടതിയില്‍ വച്ചാണ് അബു മൂസ എന്നയാള്‍ ജഡ്ജി പ്രസന്‍ജിത് ബിശ്വാസിന് നേര്‍ക്ക് ഷൂസെറിഞ്ഞത്.
ജയിലില്‍ മോശം പെരുമാറ്റത്തിന്റെയും അക്രമപ്രവര്‍ത്തനങ്ങളുടെയും രേഖകളുള്ള ആളാണ് പ്രതി.ഐഎസുമായും ജമാഅത്ത്-മുജാഹിദ്ദീന്‍ ബംഗ്ലാദേശുമായും ബന്ധമുണ്ടെന്നാരോപിച്ച് 2016 ല്‍ അറസ്റ്റിലായ മൂസ ജുഡീഷ്യല്‍ റിമാന്‍ഡിലാണ്. മനുഷ്യനിര്‍മിത നിയമങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്നും നീതി ലഭിക്കില്ലെന്നും ഷൂസ് എറിയുന്നതിനുമുമ്പ് പ്രതി വിളിച്ചു പറഞ്ഞതായി മുഖര്‍ജി വ്യക്തമാക്കി.
Post Your Comments