Latest NewsIndiaNews

ഡല്‍ഹി തെരഞ്ഞെടുപ്പ് : ആം ആദ്മി തൂത്തുവാരുമെന്ന് സര്‍വേ

ന്യൂഡല്‍ഹി•നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റില്‍ 54-60 സീറ്റുകള്‍ വരെ നേടി ആം ആദ്മി പാർട്ടി (എഎപി) അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ച് വാര്‍ത്താ ചാനലായ ടൈംസ്‌ നൗവും മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഇപ്‌സോസും നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നു.

വോട്ടെടുപ്പില്‍ ബി.ജെ.പിയ്ക്ക് 10 മുതല്‍ 14 സീറ്റുകള്‍ വരെയും കോണ്‍ഗ്രസിന് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെയും ലഭിക്കുമെന്ന് സര്‍വേ പറയുന്നു. ആം ആദ്മി പാർട്ടി, ബിജെപി, കോൺഗ്രസ് എന്നിവരുടെ വോട്ട് വിഹിതം യഥാക്രമം 52 ശതമാനം, 34 ശതമാനം, നാല് ശതമാനം എന്നിങ്ങനെയായിരിക്കും.

ആം ആദ്മി പാർട്ടിയുടെ സീറ്റ് നില 2015 ലെ 67 ല്‍ നിന്ന് 54-60 ലേക്ക് ഇടിയുമെന്ന് സര്‍വേ പറയുന്നു. തിരഞ്ഞെടുപ്പിൽ ബാക്കി മൂന്ന് സീറ്റുകൾ ബിജെപി നേടി, കോൺഗ്രസിന് സീറ്റുകള്‍ ഒന്നും ലഭിച്ചില്ല.

മുസ്ലീം ഭൂരിപക്ഷമുള്ള ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നല്‍കുന്ന വിവാദപരമായ പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) 71 ശതമാനം പേർ പിന്തുണ പ്രകടിപ്പിച്ചുവെന്നതാണ് സര്‍വേയിലെ ശ്രദ്ധേയമായ നിഗമനങ്ങളിൽ ഒന്ന്.

സർവേ പ്രകാരം 51 ശതമാനം ഡല്‍ഹിവാസികളും ഷഹീൻ ബാഗിലെ സി‌എ‌എ വിരുദ്ധ പ്രതിഷേധം ‘നീതീകരിക്കപ്പെടാത്തതാണ്’ എന്ന് വിശ്വസിക്കുന്നു. 50 ദിവസത്തിലേറെയായി തുടരുന്ന ഷഹീൻ ബാഗ് പ്രതിഷേധം പ്രധാനമായും നയിക്കുന്നത് മുസ്‌ലിം സ്ത്രീകളാണ്. ടൈംസ് ന – ഇപ്‌സോസ് വോട്ടെടുപ്പ് പ്രകാരം 25 ശതമാനം പേർ പ്രതിഷേധം ന്യായമാണെന്ന് വിശ്വസിക്കുന്നു.

എന്നാല്‍, ഷഹീൻ ബാഗ് പ്രതിഷേധത്തോടുള്ള വോട്ടർമാരുടെ വിയോജിപ്പ് ബി.ജെ.പിക്കുള്ള വോട്ടുകളായി മാറില്ലെന്ന് സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button