Latest NewsKeralaInternational

‘തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ താമസിക്കാന്‍ മുറി തരുന്നില്ല’ പരാതിയുമായി കമ്മിഷണര്‍ ഓഫീസിലെത്തിയ ചൈനക്കാരന്‍ ഐസൊലേഷന്‍ വാര്‍ഡില്‍

പരാതി പറയാന്‍ കമ്മിഷണര്‍ ഓഫീസില്‍ എത്തിയതായിരുന്നു ഇദ്ദേഹം.

തിരുവനന്തപുരം : കേരളത്തിലെത്തിയപ്പോള്‍ താമസിക്കാന്‍ റൂം കിട്ടുന്നില്ലെന്ന് പരാതി പറയാന്‍ കമ്മിഷണര്‍ ഓഫീസിലെത്തിയ ചൈനീസ് പൗരനെ ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി. ചൈന സ്വദേശിയായ ജിഷോയു ഷാഒ (25)ആണ് പോലീസ് ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റിയത്.

ജനുവരി 23 നാണ് ഇയാള്‍ ചൈനയില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്തിയത്. എന്നാല്‍, ഹോട്ടലുകളില്‍ താമസിക്കാന്‍ മുറി നല്‍കുന്നില്ലെന്ന പരാതിയുമായാണ് തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസില്‍ എത്തിയത്.പരാതി പറയാന്‍ കമ്മിഷണര്‍ ഓഫീസില്‍ എത്തിയതായിരുന്നു ഇദ്ദേഹം.

തിരുവാഭരണ കേസിലെ സുപ്രീംകോടതി വിധി : പ്രതികരണവുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്

വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കമ്മിഷണര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ പക്കലുള്ള രാജീവ് ഗാന്ധി ബയോടെക്‌നോളജിയിലെ ടെസറ്റ് റിസള്‍ട്ടുകള്‍ പരിശോധിക്കുകയും തുടര്‍ന്ന് ആംബുലന്‍സ് വരുത്തി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി നിരീക്ഷണത്തിനായാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button