ഒരു സോഫ്റ്റ് വെയറിന്റെ സഹായത്താല്‍ ലക്ഷ്യസ്ഥാനം നിശ്ചയിക്കുകയും ലക്ഷ്യത്തില്‍ കൊള്ളുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം വെടിയുതിര്‍ക്കുകയും ചെയ്യുന്ന സ്മാര്‍ട് റൈഫിള്‍ അമേരിക്കന്‍ സേനയ്ക്കുവേണ്ടി നിർമിക്കാനൊരുങ്ങി വിദഗ്ധർ.
സ്മാഷ് എന്നാണ് ഈ പുതിയ സ്മാര്‍ട്ട്‍ റൈഫിള്‍ സാങ്കേതികവിദ്യയുടെ പേര്. നിര്‍മിതബുദ്ധി അടിസ്ഥാനമാക്കിയാണ് ഈ തോക്ക് ലക്ഷ്യം തീരുമാനിക്കുന്നത്. ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാല്‍ സൈനികന് റൈഫിളിന്റെ കാഞ്ചി വലിക്കാം. എന്നാല്‍ കാഞ്ചി വലിച്ച ഉടന്‍ തന്നെ വെടിയുതിര്‍ക്കപ്പെടില്ല. എന്നാല്‍ നിശ്ചയിച്ച ലക്ഷ്യസ്ഥാനത്ത് പതിക്കുമെന്ന് ഉറപ്പുള്ള നിമിഷം അത് സംഭവിക്കും. ഈ പുതിയ സാങ്കേതികവിദ്യ അമേരിക്കന്‍ സേന അംഗീകരിച്ചാല്‍ ഉപയോഗത്തില്‍ വന്നേക്കും.
Post Your Comments