പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അഞ്ച് ചോദ്യങ്ങളുണ്ടെന്നും, അതിന് മറുപടി നല്‍കാനാവുമോ എന്ന വെല്ലുവിളിയുമായി കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ രംഗത്തെത്തി. വെല്ലുവിളി ഏറ്റെടുത്ത്, പൗരത്വ വിഷയത്തില്‍ മറുപടി നല്‍കാന്‍ തയ്യാറാണെന്നും സംവാദത്തിന് തയ്യാറുണ്ടോ എന്ന ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് മുന്നില്‍ കണ്ണൻ ഗോപിനാഥൻ പതറി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്നും, ടിവി സംവാദത്തിന് തയ്യാറുണ്ടോ എന്നും ശ്രീജിത്ത പണിക്കര്‍ ചോദിച്ചു.
എന്നാല്‍ ടെലിവിഷനില്‍ വരാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കണ്ണന്‍ ഗോപിനാഥന്‍ പിന്മാറുകയായിരുന്നു. ഇതോടെ നേരിട്ട് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചു. സംവാദത്തിനായുള്ള യാത്രയുടെ വിമാനച്ചെലവ് ഏറ്റെടുക്കാന്‍ വരെ തയ്യാറായി ആള്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും തയ്യാറുണ്ടോ എന്നുമായിരുന്നു ശ്രീജിത്ത് പണിക്കരുടെ ചോദ്യം. പക്ഷെ അദ്ദേഹം തിരക്കുകള്‍ ഉണ്ടെന്ന് പറഞ്ഞ് കണ്ണന്‍ ഗോപിനാഥന്‍ ഒഴിഞ്ഞു മാറുകയായിരുന്നു.
ഫേസ്‌ബുക്ക് ലൈവിൽ വരാൻ പോലും കണ്ണന്‍ ഗോപിനാഥന്‍ തയ്യാറായില്ലെന്നും, വേണമെങ്കില്‍ തന്നെ ഭീരു എന്നു വിളിച്ചോളു എന്ന് പറഞ്ഞുവെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ-
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് അദ്ദേഹത്തിന് 5 ചോദ്യങ്ങള്‍ ഉണ്ട്. അതിന് ഉത്തരമുണ്ടോ എന്ന് അദ്ദേഹം ട്വിറ്ററില്‍ ചോദിച്ചു. അതുകണ്ട ചിലര്‍ എന്നെ ടാഗ് ചെയ്തു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഈ വിഷയത്തില്‍ ഒരു സംവാദത്തിനു വന്നാല്‍ ആ 5 ചോദ്യങ്ങളും കൂടുതല്‍ ചോദ്യങ്ങളും ചര്‍ച്ച ചെയ്യാമെന്ന്. ചര്‍ച്ച ടെലിവിഷന്‍ വഴി ആള്‍ക്കാര്‍ കാണുന്നതിനുള്ള സൗകര്യം ചെയ്യാമെന്നും, ഭാഷ മലയാളമോ ഇംഗ്‌ളീഷോ ആയിക്കോട്ടെയെന്നും ഞാന്‍ പറഞ്ഞു.
അപ്പോള്‍ അദ്ദേഹം പറഞ്ഞു, ടെലിവിഷനില്‍ വരാന്‍ താല്‍പര്യമില്ലെന്ന്. ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും കുറെയധികം നാള്‍ കഴിഞ്ഞേ വരൂവെന്നും പറഞ്ഞു. കാത്തിരിക്കാന്‍ ഞാന്‍ തയ്യാര്‍ ആണെന്നും വരുന്ന സമയം അറിയിക്കാനും ഞാന്‍ പറഞ്ഞു. അദ്ദേഹം ഒഴിഞ്ഞുമാറി.
അദ്ദേഹം മുന്‍പ് ട്വിറ്ററില്‍ തന്നെ എഴുതിയിട്ടുണ്ട്, അദ്ദേഹത്തിന് അഭിപ്രായമുള്ള വിഷയങ്ങളില്‍ സംവാദത്തിനു തയ്യാര്‍ ആണെന്ന്. അതിനാല്‍ സംവാദത്തിനായുള്ള യാത്രയുടെ വിമാനച്ചെലവ് ഏറ്റെടുക്കാന്‍ വരെ തയ്യാറായി ആള്‍ക്കാര്‍ മുന്നോട്ടുവന്നു. പക്ഷെ അദ്ദേഹം തിരക്കുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു.
അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, നമുക്ക് സംവാദം ഫേസ്ബുക്ക് ലൈവ് വഴി നടത്താമെന്ന്. അതാകുമ്ബോള്‍ യാത്ര വേണ്ടല്ലോ. അദ്ദേഹം അതില്‍ നിന്നും തെന്നിമാറി. ട്വിറ്ററില്‍ സംവദിക്കുന്നതാണ് ഇഷ്ടമത്രേ. അതില്‍ വിഡിയോ ഇല്ലല്ലോ.
സംവാദത്തില്‍ നിന്നും അദ്ദേഹം മനപൂര്‍വ്വം ഒഴിവാകുകയല്ലേ എന്നും അതു സമ്മതിച്ചാല്‍ മാത്രം ആ 5 ചോദ്യങ്ങളുടെ മറുപടി തരാമെന്നും കൂടുതല്‍ ചോദ്യങ്ങളോ ഉപചോദ്യങ്ങളോ ഉണ്ടെങ്കില്‍ ഫേസ്ബുക്ക് ലൈവിലോ നേരിട്ടോ മാത്രമേ മറുപടി നല്‍കൂവെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ഉടന്‍ കേരളത്തില്‍ എത്തില്ലെന്ന ന്യായം ആദ്യം പറഞ്ഞ അദ്ദേഹം, സംവാദത്തിനു തയ്യാറല്ലെന്ന് വ്യക്തമായി പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.
അപ്പോള്‍ വരുന്നു ഉപചോദ്യങ്ങള്‍, കൂടുതല്‍ ചോദ്യങ്ങള്‍. ഞാന്‍ പറഞ്ഞു, ലൈവില്‍ വരൂവെന്ന്. അദ്ദേഹം വരില്ല എന്ന് കട്ടായം പറഞ്ഞു. വേണമെങ്കില്‍ ഭീരു എന്നു തന്നെ വിളിച്ചോളൂവെന്നും. പിന്നെന്തു പറയാന്‍!
അദ്ദേഹം. കണ്ണന്‍ ഗോപിനാഥന്‍. ??
Post Your Comments