Latest NewsNewsIndia

രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഉള്ളത് മുഴുവന്‍ ഭാവന മാത്രം ; പരാജയം മറച്ചുവയ്ക്കാനുള്ള ശ്രമം ; ശശി തരൂര്‍

ന്യൂഡല്‍ഹി : രാഷ്ട്രപതി റാംനാഥ് കോവിന്ദ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ വസ്തുതകള്‍ക്കു പകരം ഭാവനകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ശശി തരൂര്‍ എംപി ലോക്‌സഭയില്‍ പറഞ്ഞു. രാജ്യം രാഷ്ട്രീയവും ഭരണഘടനാപരവുമായ പ്രതിസന്ധികളില്‍ നില്‍ക്കുമ്പോള്‍ അതിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യയെ മുന്നോട്ടു നയിക്കുന്നതിനുള്ള ആശയങ്ങളുടെയും പരിഹാരങ്ങളുടെയും അഭാവമാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടായിരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ പരാജയമാണെന്നതു മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നതെന്നും സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍സിനെ വിലക്കുന്നതിന്റെ തിരക്കിലാണു നിങ്ങള്‍. സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നൊക്കെ സര്‍ക്കാര്‍ പദ്ധതികളുടെ പേരുകള്‍ മാറ്റണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട് അപ് ഇന്ത്യ എന്നിവയെക്കുറിച്ചെല്ലാം പറയുന്നു. എന്നാല്‍ ‘സ്റ്റാന്‍ഡ് ഇന്ത്യ’യെക്കുറിച്ചു മാത്രം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പ്രസംഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button