Latest NewsKeralaNews

‘എന്‍റെ മണ്ഡലത്തിലെ ആർക്കേലും പൗരത്വം നിഷേധിച്ചാൽ അത് ഏതു വലിയവനോടാണേലും ചോദിച്ച് മേടിക്കാനുള്ള ചങ്കൂറ്റം തനിക്കുണ്ട്,’ യുഡിഎഫും എൽഡിഎഫും നടത്തുന്നത് അനാവശ്യ ഭീതി വിതയ്ക്കലെന്നു പിസി ജോർജ്

പൗരത്വ നിയമത്തെ കുറിച്ച് കേരളത്തിലെ യു‍ഡിഎഫും എൽഡിഎഫും നടത്തുന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമെന്ന് പി സി ജോർജ് എംഎൽഎ. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് അദേഹം ഇക്കാര്യം പറഞ്ഞത്. മുസ്ലീം ഭൂരിപക്ഷമുള്ള ഈരാറ്റുപേട്ടയിൽ നിന്നാണ് താൻ വരുന്നതെന്നും. ഇത്തരം വ്യാജ പ്രചാരണങ്ങൾ മൂലം അവിടെയുള്ള മുസ്ലീം ജന വിഭാഗം ഭീതിയിലാണെന്നും പിസി ജോർജ് പറഞ്ഞു.

തന്‍റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ആർക്കേലും ഇന്ത്യൻ  പൗരത്വം നിഷേധിച്ചാൽ ആരോട് വേണമെങ്കിലും പോയി നേരിട്ടു ചോദിച്ച് പൗരത്വം വാങ്ങിയെടുക്കുമെന്നും അദേഹം പറഞ്ഞു. നടക്കാനിടയില്ലാത്ത കാര്യങ്ങളാണ് പൗരത്വ നിയമത്തെ കുറിച്ച് കേരളത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും പ്രചരിപ്പിക്കുന്നതെന്നും പിസി ജോർജ് പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button