Latest NewsIndia

‘ഇന്ദിരാഗാന്ധി മുസ്ലീമിനെയാണ് വിവാഹം കഴിച്ചത്, നെഹ്‌റു കുടുംബം മതം മറച്ചു വെച്ചു, ഇത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ല’ എന്ന് പാർലമെന്റിൽ എംപിയുടെ വിവാദ പരാമർശങ്ങൾ

ഷബാനു കേസില്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധി മുസ്ലീമായതിനാലാണെന്നും പര്‍വേശ് വെര്‍മ്മ ആരോപിച്ചു.

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബി.ജെ.പി എം.പി പര്‍വേശ് വെര്‍മ്മ. നേരത്തെ വിദ്വേഷ പരാമര്‍ശനങ്ങളുടെ പേരില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയ എം.പിയാണ് പര്‍വേശ് വെര്‍മ്മ. രാജീവ് ഗാന്ധിയെ രാജീവ് ഫിറോസ് ഖാന്‍ എന്നാണ് ബി.ജെ.പി എം.പി പരാമര്‍ശിച്ചത്.

ഇന്ദിരാ ഗാന്ധി മുസ്ലീമിനെയാണ് വിവാഹം കഴിച്ചതെന്നും ഗാന്ധി കുടുംബം മുസ്ലീം കുടുംബമാണെന്നും അവര്‍ മതം മറച്ചുവയ്ക്കുകയായിരുന്നെന്നും വെര്‍മ്മ ആരോപിച്ചു. ഇത് രാജീവ് ഫിറോസ് ഖാന്റെ സര്‍ക്കാരല്ല. നരേന്ദ്ര മോഡിയുടെ സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ സി.എ.എ പിന്‍വലിക്കാന്‍ പോകുന്നില്ല. ഷബാനു കേസില്‍ സുപ്രീം കോടതി വിധിയെ മറികടക്കാന്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധി മുസ്ലീമായതിനാലാണെന്നും പര്‍വേശ് വെര്‍മ്മ ആരോപിച്ചു.

ഷാഹീന്‍ബാഗിലെ സമരക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് നരേന്ദ്ര മോഡിയേയും അമിത് ഷായെയുമാണെന്ന് വെര്‍മ്മ ആരോപിച്ചു. ജിന്നാ വാലി ആസാദി, പാക്കിസ്ഥാന്‍ സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നതെന്നും വെര്‍മ്മ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button