മുംബൈ: ബംഗ്ലാദേശികള്‍ക്കെതിരെ താക്കീതുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉടന്‍ രാജ്യം വിട്ടുപോകണമെന്ന ആഹ്വാനവുമായി മുംബൈ നഗരത്തില്‍ എം.എന്‍.എസിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സ്വയം മടങ്ങിപ്പോകാന്‍ തയ്യാറാകാത്ത ബംഗ്ലാദേശികളെ എം.എന്‍.സിന്റെ ശൈലിയില്‍ പുറത്താക്കുമെന്ന താക്കീതും പോസ്റ്ററിലുണ്ട്.
അനധികൃത കുടിയേറ്റത്തിനെതിരെ എം.എന്‍.എസ് ഈ മാസം ഒന്‍പതിന് റാലി നടത്തുമെന്ന് രാജ് താക്കറെ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.മുംബൈ പനവേലിലാണ് കൂറ്റന്‍ പരസ്യബോര്‍ഡുകളും പോസ്റ്ററുകളും പതിച്ചിരിക്കുന്നത്.
ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് ശിവസേന കോൺഗ്രെസ്സുമായി ചേർന്ന് മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന് തീവ്രഹിന്ദുത്വ നിലപാട് മയപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ശിവസേനയുടെ നിലപാട് മാറ്റമാണ് എം.എന്‍.എസിന്റെ രംഗപ്രവേശനത്തിനു കാരണം.
Maharashtra: Posters of Maharashtra Navnirman Sena (MNS) stating ‘Bangladeshis leaves the country,otherwise you’ll be driven out in MNS style’ seen in Panvel of Raigad dist. Posters also shows the pictures of MNS Chief Raj Thackeray&his son & party leader Amit Thackeray. (03.02) pic.twitter.com/0mnNk5b0YR
— ANI (@ANI) February 4, 2020
Post Your Comments