Latest NewsKeralaNews

ഗുജറാത്തി സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക ആക്രമണം

മുംബൈ•എം.എന്‍.എസ് നേതാവ് രാജ് താക്കറെ ‘മോദി മുക്ത ഭാരത’ത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ മുംബൈയില്‍ ഗുജറാത്തി സ്ഥാപനങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം. ഗുജറാത്തികളുടെ റസ്റ്റോറന്റുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ആക്രമിക്കുകയും ഗുജറാത്തി ഭാഷയില്‍ എഴുതിയിരിക്കുന്ന ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ കൊടികളേത്തി ഗുജറാത്ത്‌ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചെത്തിയ സംഘങ്ങളാണ് ആക്രമണം നടത്തിയത്.

മുംബൈ, വസായ്, താനെ എന്നിവിടങ്ങളിലാണ്‌ ആക്രമണം നടന്നത്. വസായ് മഹാരാഷ്ട്രയിലെ സ്ഥലമാണ്. , ഗുജറാത്തിലേതല്ല. ഗുജറാത്തിയിലുള്ള ബോര്‍ഡുകള്‍ ഇവിടെ അനുവദിക്കില്ല- എംഎന്‍എസ് താനെ ജില്ലാ നേതാവ് അവിനാഷ് ജാദവ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പോലീസ് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button