മുംബൈ•തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം രാജ്യത്ത് ഉണ്ടാകാനിടയുണ്ടെന്ന് എം.എം.എസ് തലവന്‍ രാജ് താക്കറെ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുന്നതിന് വേണ്ടിയാകും അത്. റഫാല്‍ വിമാനം ഉണ്ടായിരുന്നെങ്കില്‍ ഇതിനെക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യക്ക് തിരിച്ചടി നല്‍കാനാകുമായിരുന്നുവെന്ന് പറഞ്ഞ് മോദി ജവാന്മാരെ അപമാനിച്ചുവെന്നും താക്കറെ ആരോപിച്ചു.
പുല്‍വാമയില്‍ 40 ജവാന്മാരാണ് രക്തസാക്ഷികളായത്. എന്നിട്ടും നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്നാണോ പറയുന്നത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബാങ്കോക്കില്‍ വച്ച് പാകിസ്ഥാനിലെ ഇതേ ചുമതല വഹിക്കുന്നയാളെ നേരത്തെ കണ്ടിരുന്നു. ആ ചര്‍ച്ചയില്‍ എന്താണ് സംഭവിച്ചതെന്ന് ആരാണ് പറയുകയെന്നും താക്കറെ ചോദിച്ചു.
ബാലകോട്ട് ആക്രമണത്തില്‍ ഏതെങ്കിലും തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നെങ്കില്‍ വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ തിരികെ വിടാന്‍ പാകിസ്ഥാന്‍ തയാറാകുമായിരുന്നില്ല. നുണകള്‍ പറയുന്നതിന് ഒരു പരിധിയുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായാണ് ഈ നുണകള്‍ പറയുന്നതെന്നും താക്കറെ ആരോപിച്ചു.
മൂന്ന് മാസത്തിനുള്ളില്‍ നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്നു പഠാന്‍കോട്ട് ആക്രമണമുണ്ടായതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
Post Your Comments