സര്‍ക്കാര്‍ ജോലി എന്നതിനപ്പുറത്തേയ്ക്ക് തന്നെ എത്തിച്ച മന:ശാസ്ത്ര ലോകവും താന്‍ പിന്നിട്ട തന്റെ പച്ചയായ ജീവിതാനുഭവങ്ങളും തുറന്നെഴുതി പ്രശസ്ത മന:ശാസ്ത്ര വിദഗ്ദ്ധ കലാ ഷിബു. ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ ജീവിതാനുഭവം അവര്‍ കുറിച്ചത്.
എന്റെ ക്ലാസുകള്‍ നല്ലതാണെന്നു പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്
രാവിലെ പത്ത് മണി മുതല്‍ മൂന്ന് മണി വരെ എന്ന മട്ടിലാണ് , വനിതാ വികസനം തുടങ്ങിയ ഞാന്‍ ഭാഗമായിട്ടുള്ള ഇടങ്ങളില്‍ ക്ലാസുകള്‍ വെയ്ക്കുക .. നിറഞ്ഞ സദസ്സിനെ വിരസത അനുഭവിപ്പിക്കാതെ അത്രയും മണിക്കൂറു പിടിച്ചിരുത്തുക എന്നത് കുറച്ചു യത്‌നം ആണ് ..ഒരു വെല്ലുവിളിയും ..
അത് കൊണ്ട് തന്നെ നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ തൃപ്തി ..
വളരെ സാധാരണ നിലവാരം പുലര്‍ത്തി പോന്ന ഒരു വിദ്യാര്‍ഥിനി മാത്രമായിരുന്നു ഞാന്‍ ..കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടം ആയിരുന്നു , അതിലേറെ വായിക്കാനും …ഒരു കാലം എത്തിയപ്പോള്‍ ഞാന്‍ വായിക്കുന്ന കഥകള്‍ , ലേഖനങ്ങള്‍ , തുടങ്ങിയവയിലെ ഇഷ്ടമുള്ള , സ്വാധീനിച്ച വരികള്‍ , ഭാഗങ്ങള്‍ , ഒരു ഡയറിയില്‍ എഴുതി വെയ്ക്കുക പതിവായി ..RCC യില്‍ ട്രെയിനി ആയി നില്‍ക്കുന്ന സമയം .
പുറത്ത് നിന്നും ഡോക്ടര്‍ മാരുടെ ഗ്രൂപ്പ് വരുന്നുണ്ട് ..ഒരു ക്ലാസ്സ് എടുക്കണം എന്ന് റേച്ചല്‍ മാഡം അറിയിച്ചു ..അന്ന് ഞാന്‍ എഴുതി വെച്ച് എന്തൊക്കെയോ പറഞ്ഞു ..ആദ്യത്തെ സൈക്കോളജി ക്ലാസ്സ് ..! കൊള്ളാമെന്നു പറഞ്ഞു എങ്കിലും എനിക്ക് വ്യക്തിപരമായ സന്തോഷം കിട്ടിയില്ല ..
കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു , YMCA യുടെ കൊല്ലം സെക്രട്ടറി എല്‍ദോ സര്‍
കായിക മേഖലയില്‍ ഉള്ള കുട്ടികള്‍ക്ക് ഒരു ക്ലാസ് എടുക്കാമോ എന്ന് ചോദിച്ചു ..
ആദ്യം ഞാന്‍ കരുതി , എഴുതി വെച്ച് , അതില്‍ നോക്കി എടുക്കണം ..പിന്നെ ആ തീരുമാനം ഞാനങ്ങു ഉപേക്ഷിച്ചു ..തലേന്ന് എന്റെ ഡയറി കുറിപ്പുകള്‍ വായിച്ചു , അതിലെ സംഭവങ്ങള്‍ കോര്‍ത്തിണക്കി ക്ലാസ്സ് മോശമല്ലാത്ത രീതിയില്‍ എടുത്തു..നോക്കി വായിക്കുന്ന,ക്ലാസ്സെടുക്കുന്ന ശീലം ഇന്നും ഇല്ല ..!{അന്ന് തൊട്ടു ഇന്ന് വരെ ഡയറി എഴുത്ത് പൂര്‍വ്വാധികം ഭംഗിയായി കൊണ്ട് പോകുന്നു ..അതൊരു ബലമാണ് ]
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Post Your Comments