മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കേറിയ ഷെഡ്യൂളിനെതിരേ വിമര്‍ശനം ശക്തമാകുകയാണ്. നേരത്തേ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ലോകേഷ് രാഹുലും ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കളിക്കാരെ ബാധിക്കുന്നതായി തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്രയും ഇതിനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ്.
കളിക്കാര്‍ക്കു തുടര്‍ച്ചയായി പരിക്കുകളേല്‍ക്കുന്നത് തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണെന്ന് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഫിറ്റ്നസ് നിലനിര്‍ത്തുകയെന്നത് കളിക്കാരെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടാണെന്നായിരുന്നു രാഹുല്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ ബിസിസിഐ രംഗത്ത് വന്നിരുന്നു. ഇത്തരം കാര്യങ്ങള്‍ നേരിട്ടാണ് പറയേണ്ടതെന്നും അല്ലാതെ വിദേശത്ത് ചെന്നിട്ടല്ല പറയേണ്ടതെന്നും ബിസിസിഐ വിമര്‍ശിച്ചിരുന്നു. ഏറ്റവും അവസാനമായി വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്നു കിവീസിനെതിരേയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ നിന്നു അദ്ദേഹം പിന്‍മാറുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 8-10 മാസത്തിനിടെ ഇന്ത്യയുടെ ആറു നിര്‍ണായക താരങ്ങള്‍ക്കാണ് പരിക്കേറ്റത്. ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, ജസ്പ്രീത് ബുംറ, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളാണ് പരിക്ക് മൂലം പുറത്തായിരിക്കുന്നത്. മല്‍സരങ്ങളുടെ ആധിക്യം തന്നെയാണ് കളിക്കാര്‍ക്കു പരിക്കേല്‍ക്കാനുള്ള പ്രധാന കാരണം. ഇന്ത്യയിപ്പോള്‍ കണക്കില്‍ക്കൂടുതല്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിക്കുന്നില്ലേയെന്നും ചോപ്ര ട്വിറ്ററിലൂടെ ചോദിക്കുന്നു.
Post Your Comments