ന്യൂഡല്‍ഹി : ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കുന്നതു തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റിനെയാണ് അറിയിച്ചത്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമോ എന്ന ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രി നിത്യാനന്ദ റായിയാണ് സര്‍ക്കാരിന്റെ നിലപാട് ലോക്‌സഭയില്‍ അറിയിച്ചത്.
നിലവില്‍ എന്‍ആര്‍സി അസമില്‍ മാത്രമാണു നടപ്പാക്കിയത്. അതുകൊണ്ടു മറ്റു ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കേരളം, പഞ്ചാബ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍ആര്‍സിക്കും എന്‍പിആറിനുമെതിരെ എതിര്‍പ്പ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തില്‍ ചൊവ്വാഴ്ച ലോക്‌സഭ നിര്‍ത്തിവച്ചു.
Post Your Comments