കൊച്ചി : വടക്കൻ കേരളത്തിൽ വിതരണത്തിനായി ട്രെയിനിൽ കടത്താൻ ശ്രമിച്ച ആറു കിലോ ഉണക്ക കഞ്ചാവാണ് റെയിൽവേ സംരക്ഷണ സേനയുടെ കീഴിലുള്ള ആന്റി നർകോട്ടിക് സ്ക്വാഡ് പിടികൂടിയത്. വിപണിയിൽ ഇതിന് ആറു ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് ട്രെയിനുകളിൽ സ്ക്വാഡ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ ഇന്ന് ഉച്ചയ്ക്ക് നേത്രാവതി എക്സ്പ്രസിൽ ജനറൽ കംപാർട്മെന്റിൽ സീറ്റിനടിയിൽ സംശയാസ്പദമായി കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. ബാഗിന്റെ ഉടമകളെ കണ്ടെത്താൻ സാധിച്ചിട്ടില്ലാത്തതിനാൽ ഇത് എവിടെ വിതരണം ചെയ്യാനുള്ളവയാണെന്ന് വ്യക്തമായിട്ടില്ല.
Post Your Comments