കറാച്ചി : ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പാക്കിസ്ഥാന് ക്രിക്കറ്റ് താരം ടെസ്റ്റ് നടത്തിയ ട്രെയിനര്‍ക്കു മുന്നില്‍ തുണിയുരിഞ്ഞതായി ആരോപണം. പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഉമര്‍ അക്മല്ലിനെതിരെയാണ് വിവാദ ആരോപണം ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാന്റെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സംഘടിപ്പിച്ച ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ട ഉമര്‍ അക്മല്‍, എവിടെയാണ് കൊഴുപ്പെന്ന് കാണിക്കൂ’ എന്ന് ചോദിച്ചാണ് ടെസ്റ്റ് നടത്തിയ ട്രെയിനര്‍ക്കു മുന്നില്‍ തുണിയുരിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പാക്ക് മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2009ല്‍ ന്യൂസീലന്‍ഡിനെതിരെ സെഞ്ചുറിയുമായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഉമര്‍ പാക്ക് ക്രിക്കറ്റിലെ ഭാവിതാരമായി വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഫോം നഷ്ടമായതിനെ താരം തുടര്‍ന്ന് ടീമിനു പുറത്തായിരുന്നു. കരിയറിന്റെ തുടക്കം മുതല്‍ ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ട അക്മല്‍ സഹോദരങ്ങളിലെ മൂത്തയാളായ കമ്രാന്‍ അക്മലും അടുത്തിടെ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. രണ്ടുപേര്‍ക്കും ടെസ്റ്റ് പാസാകുന്നതിനു വേണ്ടിയിരുന്ന മാര്‍ക്കിന്റെ അടുത്തുപോലും എത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Post Your Comments