ബാങ്കോക്ക്: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ നേരിടാന്‍ മരുന്നുണ്ടെന്ന് തായ്ലാന്ഡ്. പനിയ്ക്കും എച്ച്.ഐ.വിക്കും നല്കുന്ന ആന്റി വൈറല്‍ മരുന്നുകളുടെ മിശ്രിതം ഫലപ്രദമാണെന്ന് തായ്ലാന്ഡ് തെളിവു സഹിതം വ്യക്തമാക്കുന്നു.കൊറോണ വൈറസ് ബാധിച്ച ഒരു ചൈനീസ് വനിതയ്ക്ക് ഈ ‘കോക്ക്ടെയ്ല്’ മരുന്നു നല്‍കിയതോടെ നില മെച്ചപ്പെട്ടുവെന്നും തായ്ലാന്ഡ് പറയുന്നു.
ഈ വൃദ്ധയുടെ ആദ്യ ലാബ് റിപ്പോര്‍ട്ട് പോസിറ്റീവ് ആയിരുന്നു. ഇതേതുടര്‍ന്നാണ് ഈ മരുന്ന് നല്‍കിയത്. 12 മണിക്കൂര്‍ കഴിഞ്ഞതോടെ നില മെച്ചപ്പെടുകയും അവര്‍ കിടക്കയില്‍ എഴുന്നേറ്റ് ഇരിക്കുകയും ചെയ്തു. കൂടാതെ ഈ മരുന്നു നല്കി 48 മണിക്കൂര്‍ കഴിഞ്ഞുള്ള പരിശോധനയില്‍ 71 കാരിയില്‍ കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഡോക്ടര്‍ ക്രിയെങ്സാക് അറ്റിപോണ്വാണിച്ച് പറഞ്ഞതായി മന്ത്രാലയത്തിന്റെ പ്രതിദിന വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ജമ്മു കശ്മീരില്‍ കരസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
അതേസമയം ഈ പരീക്ഷണത്തിന്റെ ഫലം ആധികാരികമായി തെളിയിക്കേണ്ടതുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.കൊറോണ ബാധിച്ച് ചൈനയില്‍ ഇതിനകം തന്നെ 360ല്‍ അധികം പേര് മരണപ്പെട്ടു. ഫിലിപ്പീന്‍സിലും ഒരാള്‍ മരിച്ചൂ. തായ്ലാന്ഡില് ഇതിനകം 19 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.തായ്ലാന്ലാന്ഡില് എട്ടു പേര് ഇതിനകം സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. 11 പേര് ഇപ്പോഴും ആശുപത്രിയിലാണ്.
Post Your Comments