KeralaLatest NewsNews

പിണറായി വിജയന്‍ ആദ്യം പുറത്താക്കേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയിട്ടുള്ള എസ്ഡിപിഐക്കാരെ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയിട്ടുള്ള എസ്ഡിപിഐക്കാരെ പുറത്താക്കുകയാണ് എന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സംസ്ഥാനത്തുടനീളം സിപിഎമ്മില്‍ ഇത്തരം തീവ്രവാദികള്‍ വിവിധ ചുമതലകള്‍ വഹിക്കുന്നുണ്ടെന്നും അലനും താഹയും അതിനുള്ള ഉദാഹരണങ്ങള്‍ മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഏജന്‍സികളായി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മാറിയിരിക്കുകയാണ്. വാചകമടിയല്ല നടപടിയാണ് വേണ്ടതെന്നും വര്‍ഗീയകലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നില്‍ ഇത്തരക്കാരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ച് വിട്ടാല്‍ വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രക്ഷോഭത്തിന്റെ പേരില്‍ തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button