ബെംഗളൂരു : ദിവസവും മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെ സഹികെട്ട് മകന്‍ അടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു ഗണപതി നഗര്‍ സ്വദേശി ഗഹനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ജീവനക്കാരനായ ചൗഡപ്പ(56)യാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ദിവസവും മദ്യപിച്ച് വീട്ടിലെത്തിയിരുന്ന ചൗഡപ്പ ഭാര്യ തിപ്പമ്മയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായും ഇതില്‍ രോഷാകുലനായ ഗഹന്‍ റാഗിമുദ്ദ കുഴയ്ക്കുന്ന ദണ്ഡെടുത്ത് ചൗഡപ്പയെ തുടര്‍ച്ചയായി അടിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
അടിയുടെ ആഘാതത്തില്‍ ചൗഡപ്പ പിറ്റേ ദിവസം മരണപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ ഗഹന്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയാണ് . ഗഹനെക്കൂടാതെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മറ്റൊരു മകന്‍ കൂടിയുണ്ട് ഇവര്‍ക്ക്.
Post Your Comments