
കൊച്ചി: മകന്‍ വാങ്ങിവെച്ച മദ്യം അച്ഛന്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ മകന്‍ അച്ഛനെ വെട്ടികൊന്നു. ചേരാനെല്ലൂരില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ചേരാനെല്ലൂര്‍ വിഷ്ണുപുരം സ്വദേശി വിഷ്ണുവിന്റെ വെട്ടേറ്റാണ് പിതാവ് ഭരതന്‍ മരിച്ചത്. തര്‍ക്കത്തിനിടയില്‍ ഇരുവരും പരസ്പരം വെട്ടുകയായിരുന്നു. ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു.
വെട്ടേറ്റ് ഭരതന്റെ കുടല്‍ പുറത്തുവന്നിരുന്നു. ഭരതന്റെ ആക്രമണത്തില്‍ വിഷ്ണുവിന് തലക്കും വെട്ടേറ്റു. ഇരുവരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭരതന്‍ മരിച്ചത്.
Post Your Comments