ചെറുതോണി: ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കാത്തതിന് മകന്റെ മര്‍ദ്ദനമേറ്റ പിതാവ് മരിച്ചു. ഉപ്പുതോട് പുളിക്കക്കുന്നേല്‍ ജോസഫാ (കൊച്ചേട്ടന്‍-64)ണു മരിച്ചത്. സംഭവത്തില്‍ മകന്‍ രാഹുലി (32)നെ മുരിക്കാശേരി പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ ഒന്‍പതിനാണ് ജോസഫിനു മര്‍ദനമേറ്റത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ രാഹുല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സ്വന്തം പുരയിടത്തിലെ റബര്‍തോട്ടത്തിന് തീയിട്ടു നശിപ്പിച്ചിരുന്നു. മകനെ ഭയന്ന് മാതാവ് പൂഞ്ഞാറില്‍ ബന്ധുവീട്ടിലാണ് താമസം.
റബര്‍ വിറ്റുകിട്ടിയ പണം ഓട്ടോറിക്ഷ വാങ്ങാനായി നല്‍കണമെന്നു പറഞ്ഞ് രാഹുല്‍ പിതാവുമായി വഴിക്കിട്ടെന്നും പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കിടപ്പുമുറിയില്‍നിന്നും ഹാളിലൂടെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. വലതുവശത്തെ രണ്ട് വാരിയെല്ല് ഒടിയുകയും ശ്വസകോശത്തില്‍ തറഞ്ഞുകേറുകയും ചെയ്തിരുന്നു. മര്‍ദനമേറ്റ ജോസഫിനെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക മാറ്റി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
ഇന്ന് 10ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ സംസ്‌കരിക്കും. തന്റെ അക്രമണം തടയാന്‍പോലും പിതാവ് തയാറിയില്ലെന്ന് അറസ്റ്റിലായ രാഹുല്‍ പോലീസിനോട് പറഞ്ഞു. രാഹുല്‍ അവിവാഹിതനാണ്. ഇളയ മകന്‍ നോബിള്‍ (ഫോറസ്റ്റ് ഗാര്‍ഡ്). പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments