Latest NewsNewsIndia

അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കും; കേജ്‌രിവാളിനെതിരെ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അരവിന്ദ് കേജ്‌രിവാൾ വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയില്‍ അരാജകത്വം വ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ കോളനികളുടെ വികസനത്തിന് നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

Read also: ‘ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു’: പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ ശത്രുഘ്‌നന്‍ സിന്ഹ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗിലും ജാമിയ നഗറിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ യദൃശ്ചികമല്ല. അതൊരു പദ്ധതിയുടെ ഭാഗമാണ്. അക്രമത്തെ അപലപിച്ച കോടതിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല. എന്നിട്ട് അവര്‍ ഭരണഘടനയെക്കുറിച്ച്‌ സംസാരിക്കുന്നു. സമരക്കാര്‍ മൂലം നോയ്ഡയ്ക്കും ഡല്‍ഹിക്കും ഇടയിലുള്ള യാത്രിക്കാര്‍ കഷ്ടപ്പെടുകയാണ്. ഡല്‍ഹിയെ അരാജകത്വത്തിന്റെ ഇടമാക്കാനാവില്ലെന്നും മോദി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button