
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ.360 ഓളം പേര്‍ കൊല്ലപ്പെട്ട ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് 600 ഓളം ഇന്ത്യക്കാരെയാണ് കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചത്.
ചൈനയില്‍ എത്തിയ രണ്ടാമത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഏഴ് മാലദ്വീപുകാരെയും കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിച്ചിരുന്നു. ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയെയാണ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രശംസിച്ചത്.
‘അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തതിന് പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നുഎത്രയും പെട്ടെന്ന് ഇന്ത്യയിലെ കുട്ടികളെയും വിദ്യാര്‍ത്ഥികളെയും ഇവിടെ എത്തിച്ചതിന് നന്ദി അറിയിക്കുന്നു എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീററ്.
Post Your Comments