ന്യൂഡല്‍ഹി : വുഹാന്‍ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തില്‍ ഇന്ത്യ . കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്നലെ രണ്ടാം സംഘത്തെ എത്തിച്ചതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. രണ്ടാം സംഘത്തിലുള്ളവരെയും താമസിപ്പിക്കുന്നത് ആദ്യസംഘം നിരീക്ഷണത്തില്‍ കഴിയുന്ന മനേസറിലെയും ചാവ്ലയിലെയും ക്യാംപുകളില്‍ തന്നെ. സംഘത്തിലെ 280 പേരെയാണ് ചാവ്ലയിലെ ഐടിബിപി ക്യാംപില്‍ പ്രവേശിപ്പിച്ചത്. ആദ്യ ബാച്ചില്‍ എത്തിയവരുടെ ആരോഗ്യ പരിശോധനാഫലം തൃപ്തികരമാണ്. ആര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്
Read Also : കൊറോണ: തിരികെയെത്തിയതിന്റെ ആഹ്‌ളാദവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
ഇതിനിടെ, കൊറോണ ലക്ഷണങ്ങളുമായി 3 പേരെ കൂടി ജയ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്ലന്‍ഡ്, ഹോങ്കോങ്, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കൂടി വിമാനത്താവളങ്ങളില്‍ പൂര്‍ണമായി സ്‌ക്രീന്‍ ചെയ്യുന്നുണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ, 326 വിമാനങ്ങളിലായി എത്തിയ 52,332 യാത്രക്കാരെ സ്‌ക്രീനിങ്ങിനു വിധേയരാക്കി.
Post Your Comments