Latest NewsIndia

മകന്റെ കാമുകിയെ വിളിച്ചു വരുത്തി തടവിലാക്കി ബലാത്സംഗം, പിതാവിന്റെ ക്രൂരത: മകന്‍ പരാതി നല്‍കി

യുവതിയോടുള്ള മുകേഷിന്റെ പ്രണയം നിത്യാനന്ദം പലവട്ടം വിലക്കിയിട്ടുണ്ടെന്നും മുകേഷ് പരാതിയില്‍ പറയുന്നുണ്ട്.

ചെന്നൈ: മകന്റെ കാമുകിയെ വീട്ടുതടങ്കലിലാക്കി താലികെട്ടിയ ശേഷം ബലാത്സംഗം ചെയ്ത തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. നാഗപട്ടണത്തില്‍ വസ്ത്രവ്യാപാരം നടത്തുന്ന 50കാരന്‍ നിത്യാനന്ദമാണ് അറസ്റ്റിലായത്. മകന്‍ മുകേഷ് കണ്ണന്‍ നല്‍കിയ പരാതിയിലാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.മുകേഷിന്റെ 20കാരിയായ കാമുകിയെ രണ്ട് ദിവസമാണ് നിത്യാനന്ദം തടവിലിട്ട് പീഡിപ്പിച്ചത്. യുവതിയോടുള്ള മുകേഷിന്റെ പ്രണയം നിത്യാനന്ദം പലവട്ടം വിലക്കിയിട്ടുണ്ടെന്നും മുകേഷ് പരാതിയില്‍ പറയുന്നുണ്ട്.

ഐഐടിയില്‍ ഒന്നിച്ച്‌ പഠിച്ചവരാണ് മുകേഷും യുവതിയും, ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ ഇവര്‍ ഒന്നിച്ച്‌ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം അവസാനിപ്പിക്കാനാണ് കാമുകിയെ വിളിച്ച്‌ വരുത്തി പീഡിപ്പിച്ചത്. വിവാഹത്തെ കുറിച്ച്‌ സംസാരിക്കാനാണെന്ന് പറഞ്ഞാണ് മുകേഷിന്റെ പിതാവ് യുവതിയെ വിളിച്ചുവരുത്തിയ ശേഷം കെണിയിൽപ്പെടുത്തിയത്.വീട്ടിലേക്ക് യുവതിയെ വിളിച്ചുവരുത്തി, ആദ്യം തന്നെ ഫോണ്‍ വാങ്ങിവച്ചു. പിന്നീട് യുവതിയുടെ കഴുത്തില്‍ ബലമായി താലി ചാര്‍ത്തി അവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

അധികാരികളുടെ പിടിപ്പുകേട് : കടലിലേയ്ക്ക് പോയത് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പ്രവാസി മലയാളിയുടെ കാല്‍ നൂറ്റാണ്ടിലെ സമ്പാദ്യം

പിന്നീട് ആരും അറിയാതെ രണ്ട് ദിവസം വീട്ടില്‍ വച്ച്‌ പീഡനം തുടര്‍ന്നു. പിന്നീട് പെണ്‍കുട്ടിയെ നിത്യാനന്ദം ഒരു സുഹൃത്തായ ശക്തിവേലിന്റെ അരുവിക്കാടുള്ള വീട്ടിലേക്ക് മാറ്റി. പിന്നീട് സംഭവം അറിഞ്ഞ മുകേഷ് കഴിഞ്ഞ വ്യാഴാഴ്ച സ്ഥലത്ത് എത്തുകയും യുവതിയെ രക്ഷിച്ച്‌ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button