ദില്ലി: ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിളംമ്പാന്‍ മാത്രമേ കെജ്രിവാളിന് കഴിയൂ എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദില്ലി തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തീരുവാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് യോഗിയുടെ പ്രസ്താവന. പരസ്യപ്രചാരണം തീരാനിരിക്കെ വാക് പോര് കടുപ്പിച്ചിരിക്കുകയാണ് ബിജെപി-ആം ആദ്മി പാര്‍ട്ടി നേതാക്കള്‍.
കന്‍വാരിയ തീര്‍ത്ഥാടനത്തിന് തടസം സൃഷ്ടിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന യോഗിയുടെ പ്രസ്താവനയ്ക്കെതിരെ നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനിടെയാണ് യോഗി വീണ്ടും പ്രസ്തകാവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഷഹീന് ബാഗ് സമരക്കാര്‍ തീവ്രവാദികളാണെന്നും കെജ്രിവാള് അവര്‍ക്ക് ബിരിയാണി വിളമ്പുകയാണെന്നുമാണ് യോഗി ആദിത്യനാഥിന്റെ ആരോപണം. എന്നാല്‍ ഇത്തരം പരാമാര്‍ശങ്ങള്‍ നടത്തുന്ന യോഗിയെ പ്രചരണ രംഗത്തുനിന്നു വിലക്കണമെന്ന് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം യോഗിയെ മാറ്റണം എന്ന ആവശ്യത്തിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത് വന്നു. ഭീകരരെ പിതാവായി കാണുന്നവരാണ് യോഗിയെ എതിര്‍ക്കുന്നതെന്നായിരുന്നു കപില്‍ മിശ്ര പറഞ്ഞത്. ഉമര്‍ ഖാലിദ്, അഫ്സല് ഗുരു, ബുര്‍ഹാന്‍ വാണി എന്നിവരെ പിതാവിന് തുല്യമായി കാണുന്ന ആം ആദ്മി പാര്‍ട്ടിയുടെ പേര് മുസ്ലീം ലീഗെന്നു മാറ്റണമെന്നും കപില്‍ മിശ്ര പറഞ്ഞു.
Post Your Comments